Section

malabari-logo-mobile

സേഹയുടെ സൗകര്യങ്ങളുടെ ദുരുപയോഗവും രോഗികള്‍ക്കിടയിലെ വിവേചനവും ശ്രദ്ധിക്കണമെന്ന് സുപ്രിം

HIGHLIGHTS : ദോഹ: ദേശീയ ഇന്‍ഷൂറന്‍സ് പദ്ധതി (സേഹ) യുടെ രണ്ടാംഘട്ടമായി സ്വകാര്യ ക്ലിനിക്കുകളിലേക്ക് കൂടി സേവനം നടപ്പിലാക്കിയതോടെ സൗകര്യങ്ങളുടെ ദുരുപയോഗവും രോഗികള...

dohaദോഹ: ദേശീയ ഇന്‍ഷൂറന്‍സ് പദ്ധതി (സേഹ) യുടെ രണ്ടാംഘട്ടമായി സ്വകാര്യ ക്ലിനിക്കുകളിലേക്ക് കൂടി സേവനം നടപ്പിലാക്കിയതോടെ സൗകര്യങ്ങളുടെ ദുരുപയോഗവും രോഗികള്‍ക്കിടയിലെ വിവേചനവും ശ്രദ്ധിക്കണമെന്ന് സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്കി. സേഹ നടപ്പാക്കിയതോടെ ദന്തല്‍ ക്ലിനിക്കുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ക്ലിനിക്കുകളില്‍ തിരക്ക് വര്‍ധിക്കുകുയും അപ്പോയ്ന്‍മെന്റ് ലഭിക്കാന്‍ താമസം നേരിടുകയുമാണ്. പദ്ധതിയുടെ നടത്തിപ്പോടെ നിരവധി ക്ലിനിക്കുകള്‍ക്ക് രോഗികളുടെ വന്‍ തിരക്കിനെ നേരിടേണ്ടി വരികയാണ്. നിലവില്‍ നടപ്പാക്കിത്തുടങ്ങിയ സേഹയുടെ രണ്ടാംഘട്ടത്തിലൂടെ എല്ലാ സ്വദേശികള്‍ക്കും അവരുടെ അടിസ്ഥാന ആരോഗ്യ കാര്യങ്ങളില്‍ ഇന്‍ഷൂറന്‍സ് ലഭിക്കും.
നേരത്തെ സ്വകാര്യ ക്ലിനിക്കുകളില്‍ പോകാതിരുന്നവര്‍ കൂടി സേഹ നടപ്പാക്കിയതോടെ വേഗത്തില്‍ ചികിത്സ ലഭിക്കുമെന്നതിനാല്‍ സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കാന്‍ തുടങ്ങി. ഇതോടെ സ്വകാര്യ ക്ലിനിക്കുകളില്‍ വലിയ കാലതാമസം നേരിടുന്നതായി സ്വദേശികള്‍ പരാതിപ്പെടുന്നതായി കഴിഞ്ഞ ദിവസം അറബിക് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല, സേഹയിലുള്ളവരെ ചില ക്ലിനിക്കുകള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം മറ്റുള്ളവര്‍ക്ക് പരിഗണന നല്കുകയാണെന്നും ചിലര്‍ പരാതിപ്പെടുന്നു.
ഇത്തരം രീതിയിലുള്ള കാര്യങ്ങള്‍ അനുവദിക്കാനാവില്ലെന്ന് സ്വകാര്യ ചികിത്സകരേയും ക്ലിനിക്കുകളേയും നിരീക്ഷിക്കാനുള്ള ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് കെയറിന്റെ ആക്ടിംഗ് സി ഇ ഒ ഡോ. ജമാല്‍ റാഷിദ് അല്‍ ഖാന്‍ജി ചൂണ്ടിക്കാട്ടി. എന്നാല്‍ അത്തരത്തിലുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അത്തരത്തില്‍ പെരുമാറേണ്ടുന്ന ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സേഹയില്‍ ഉള്‍പ്പെട്ടവരോടും അല്ലാത്തവരോടും രണ്ടു തരത്തിലാണ് ക്ലിനിക്കുകള്‍ പെരുമാറുന്നത് എന്നത് ശരിയാണെങ്കില്‍ അത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രോഗികളേയും തുല്യ പരിഗണനയോടെയാണ് കാണേണ്ടതെന്നും ഓരോരുത്തരുടേയും ആരോഗ്യാവസ്ഥകള്‍ക്കനുസരിച്ചു മാത്രമാണ് പരിഗണന അര്‍ഹിക്കുന്നതെന്നും ഡോ. അല്‍ ഖാന്‍ജി പറഞ്ഞു.
സ്വകാര്യ ക്ലിനിക്കുകളിലെ ഇപ്പോഴത്തെ തിരക്ക് താത്ക്കാലികമാണെന്നും സേഹയില്‍ പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ അതില്‍ കുറവുവരുമെന്നും അദ്ദേഹം പറഞ്ഞു. സേഹ പദ്ധതി നടപ്പാക്കുന്നതില്‍ ഏതാനും ക്ലിനിക്കുകള്‍ മാത്രമാണ് ഇപ്പോള്‍ രംഗത്തുള്ളത്. നിരവധി സൗകര്യങ്ങള്‍ ആവശ്യമായതിനാലാണ് പദ്ധതിയില്‍ ചേര്‍ന്ന ക്ലിനിക്കുകളുടെ എണ്ണത്തില്‍ കുറവുണ്ടായത്. എന്നാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ക്ലിനിക്കുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ നിലവിലുള്ള തിരക്കുകളില്‍ കുറവുണ്ടാകും.
അമിത ചൂഷണവും തിരക്കിന് മറ്റൊരു കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പിലാക്കിത്തുടങ്ങിയതോടെ വലിയ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവര്‍ പോലും സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പൊതു ആരോഗ്യ കേന്ദ്രങ്ങളിലെത്തിച്ചേരുന്നതിലും എളുപ്പമാണ് സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കുകയെന്നതാണ് അതിന് കാരണം. ഇതും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുമെന്നും ഡോ. അല്‍ ഖാന്‍ജി പറഞ്ഞു.
സേഹയിലെ ‘കൂടുതല്‍ അഭിപ്രായം അറിയാനുള്ള’ സൗകര്യത്തെ തുടര്‍ന്ന് മറ്റു ഡോക്ടര്‍മാരുടെ കൂടി അഭിപ്രായം തേടിണ്ടി വരുന്നതാണ് പദ്ധതിയിലുള്ളവര്‍ക്ക് വൈകല്‍ അനുഭവിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില രോഗികളുടെ ചികിത്സയ്ക്കായി കൂടുതല്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിവരുന്നതിനാലാണ് നടപടികള്‍ വൈകാന്‍ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!