Section

malabari-logo-mobile

ഗറാഫ ഹെല്‍ത്ത് സെന്ററില്‍ 23 മുതല്‍ ഇ-മെഡിക്കല്‍ ഫയല്‍ സംവിധാനം

HIGHLIGHTS : ദോഹ: ഗറാഫ ഹെല്‍ത്ത് സെന്ററില്‍ 23 മുതല്‍ ഇ-മെഡിക്കല്‍ ഫയല്‍ സംവിധാനം ആരംഭിക്കും. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെ കോര്‍പ്പറേറ്റ് കമ്മ്യൂണിക...

downloadദോഹ: ഗറാഫ ഹെല്‍ത്ത് സെന്ററില്‍ 23 മുതല്‍ ഇ-മെഡിക്കല്‍ ഫയല്‍ സംവിധാനം ആരംഭിക്കും. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷനിലെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് പബ്ലിക് റിലേഷന്‍സാണ് ഇക്കാര്യം അറിയിച്ചത്. തുടക്കത്തില്‍ ഈ സംവിധാനം ചിലര്‍ക്ക് കാലതാമസത്തിനിടയാക്കുമെങ്കിലും അത് പരിഹരിക്കപ്പെടുന്നതോടെ എല്ലാവര്‍ക്കും അതിവേഗം വൈദ്യസഹായം ലഭ്യമാക്കാന്‍ കഴിയും. ഹെല്‍ത്ത് സെന്ററിലെത്തുന്ന രോഗികളുടെ കേസുകള്‍ അവയുടെ സ്വഭാവം അനുസരിച്ച് ഡോക്ടറെ കാണാന്‍ വിവിധ വിഭാഗങ്ങളായി തിരിക്കും. ആവശ്യമുള്ള കേസുകളില്‍ അന്നുതന്നെ ഡോക്ടറുടെ അപ്പോയ്ന്‍മെന്റ് നല്‍കും. അടിയന്തരമല്ലാത്ത കേസുകളില്‍ തൊട്ടടുത്ത ദിവസം ഡോക്ടറുടെ അപ്പോയ്ന്‍മെന്റ് ലഭിക്കും. ആരോഗ്യ സുപ്രിം കൗണ്‍സിലിനു കീഴില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ദേശീയ തലത്തില്‍ ഇ- ഫയലിംഗ് സംവിധാനം നടപ്പാക്കുന്നത്. ഹെല്‍ത്ത് സെന്ററുകളിലെ ഇ- മെഡിക്കല്‍ ഫയലുകളെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഇ- മെഡിക്കല്‍ ഫയല്‍ സംവിധാനവുമായി ബന്ധിപ്പിക്കും. അല്‍ദആഈന്‍ ഹെല്‍ത്ത് സെന്ററില്‍ വിജയകരമായി നടപ്പാക്കിയ ഈ സംവിധാനം നടപ്പാക്കുന്ന രണ്ടാമത്തെ ഹെല്‍ത്ത് സെന്ററാണ് ഗറാഫ ഹെല്‍ത്ത് സെന്റര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!