കുട്ടികള്‍ക്കെതിരായ അതിക്രമം; പ്രതികളാകുന്നത് ഏറെയും അദ്ധ്യാപകരും പോലീസും

Untitled-1 copyതിരു: കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകള്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന ഈ സാഹചര്യത്തില്‍ സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ പ്രതികളാവുന്നു എന്നാണ് വസ്തുത. ലൈംഗിക പീഡനം ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ അതിക്രമ കേസുകളില്‍ അദ്ധ്യാപകരും പോലീസുകാരും ഉള്‍പ്പെടെയുള്ളവരാണ് പ്രതികളായവരില്‍ ഏറെയും.

പോലീസിന്റെ കണക്കനുസരിച്ച് ബാലപീഡന നിയമപ്രകാരം 2012 ല്‍ 1771 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ 2013 ല്‍ 2407 കേസുകളായി ഇത് വര്‍ദ്ധിക്കുകയായിരുന്നു. 1079 കേസുകള്‍ ഈ വര്‍ഷം മെയ്മാസം വരെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 2011 മുതല്‍ 2014 മെയ് വരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 63 പേര്‍ അദ്ധ്യാപകരും, പോലീസുകാരും ഉള്‍പ്പെടെ സര്‍ക്കാര്‍ ഉദേ്യാഗസ്ഥരാണ.് ഇതില്‍ 39 പേരും അദ്ധ്യാപകരാണ്. മലപ്പുറം ജില്ലയിലാണ് ഇത്തരം അതിക്രമങ്ങളില്‍ 16 അദ്ധ്യാപകര്‍ പ്രതികളായിട്ടുള്ള കേസുകള്‍ ഏറെയും. ഇക്കാലയളവില്‍ തന്നെ ഹെഡ്‌കോണ്‍സ്റ്റബിള്‍ അടക്കം 15 പോലീസ്‌കാര്‍ക്കെതിരെയും ബാലപീഡനത്തിന് കേസെടുത്തിട്ടുണ്ട്. 16 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതില്‍ ഏറെയും.

2013 മാര്‍ച്ച് മുതല്‍ 2014 മാര്‍ച്ച് വരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിംകാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരം ആകെ 400 കേസുകളാണ് രാജ്യത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

Share news
error: Content is protected !!
Scroll to Top