Section

malabari-logo-mobile

എസ്എന്‍സി ലാവ്‌ലിന്‍ കുറ്റപത്രത്തില്‍ പാളിച്ച

HIGHLIGHTS : തിരു : എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാളിച്ചയുണ്ടെന്ന് തിരുവനന്തപുരം സിബിഐ കോടതി. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാ...

pinarayi-vijayan_3തിരു : എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാളിച്ചയുണ്ടെന്ന് തിരുവനന്തപുരം സിബിഐ കോടതി. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കം 6 പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിക്കവേയാണ് പരാമര്‍ശം.

ധനസഹായത്തിനുള്ള ധാരണ കരാര്‍ ഉണ്ടാക്കിയതിന് നിയമസാധുതയില്ല. പണം നല്‍കിയ ഏജന്‍സികളെ കൂടി ഉള്‍പെടുത്താത്തതിനാലാണ് കരാറിന് നിയമസാധുതയില്ലാതായതെന്നും ധനസഹായം നല്‍കാമെന്നേറ്റത് കനേഡിയന്‍ ഏജന്‍സികളായ സിഡ, ഇഡിസി എന്നിവയാണെന്നും നിലനില്‍ക്കാത്ത കരാര്‍ ഉണ്ടാക്കിയതില്‍ ആരെയും പ്രതിയാക്കാന്‍ കഴിയില്ലെന്നും ഭരണസംവിധാനത്തിലെ പോരായ്മകള്‍ വ്യക്തികളുടേതായി കരുതാന്‍ ആവില്ലെന്നും കോടതി വ്യക്തമാക്കി.

sameeksha-malabarinews

പിണറായി വിജയന്റെ വിടുതല്‍ ഹരജിയിലെ വാദത്തിനിടയിലാണ് കോടതി സിബിഐയെ വിമര്‍ശിച്ചത്. കൂടാതെ കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയുന്നില്ലെന്നും ഇക്കാര്യത്തിലെ വാദങ്ങള്‍ ദുര്‍ബലമാണെന്നും കോടതി നിരീക്ഷിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!