ഓസ്ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന പുരസ്‌കാരം പ്രഖ്യാപിച്ചു. ഓര്‍ഗനൈസേഷന്‍ ഫോര്‍ ദ പ്രൊഹിബിഷന്‍ ഫോര്‍ കെമിക്കല്‍ വെപ്പണ്‍ (ഒപിസിഡബ്ല്യു). രാസായുധ നിരോധനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഒപിസിഡബ്ല്യു. 1997 ലാണ് ഒപിസിഡബ്ല്യു രൂപീകരിക്കുന്നത്. ലോകമെങ്ങും വര്‍ദ്ധിച്ചു വരുന്ന രാസായുധങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. നെതര്‍ലണ്ടിലെ ഹേഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ഇന്ത്യ ഉള്‍പ്പെടെ 196 അംഗങ്ങളാണുള്ളത്.
ഒപിസിഡബ്ല്യു യുവിന്റെ ശ്രമഫലമായിട്ടാണ് 2014 ന്റെ പകുതിയോടെ മുഴുവന്‍ രാസായുധങ്ങളും നശിപ്പിക്കാന്‍ സിറിയയിലെ വിമതരും സര്‍ക്കാരും തീരുമാനമെടുത്തത്. ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒപിസിഡബ്ല്യു 78 ശതമാനം രാസായുധങ്ങള്‍ നശിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു.
നൊബേല്‍ സമ്മാനത്തിന് 259 പേരുകളായിരുന്നു പരിഗണിച്ചത്. ഇതില്‍ വിദ്യഭ്യാസ പ്രവര്‍ത്തക മലാലയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍പുട്ടിനും ഉള്‍പ്പെടെ നിരവധി പ്രമുഖരെ പിന്‍തള്ളിയാണ് ഒപിസിഡബ്ല്യു പുരസ്‌കാരം ലഭ്യമാക്കിയത്.



