ഐഎസ്ഒ അംഗീകാരത്തിനായി പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്

69724144പരപ്പനങ്ങാടി: ജനീവ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സ്റ്റാന്‍ഡൈസേഷന്‍ എന്ന സംഘടന നല്‍കുന്ന ഐഎസ്‌ഐഒ അംഗീകാരത്തിനായി പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തും ഒരുങ്ങുന്നു.

പോതുജനങ്ങള്‍ക്ക് തൃപ്തികരമായ നിലയില്‍ സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭിക്കും എന്നതാണ് ഇതിന്റെ നേട്ടം.2014 ജനുവരിയോടെ അംഗീകാരം നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങാണ് പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നത്.

ഇതിനായുള്ള ഭൗതിക സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഭരണസമിതി ഓഡിറ്റ്, പൗര സര്‍വ്വേ, പൗരാവകാശ രേഖാ പരിഷ്‌കരണം, ക്വാളിറ്റി മാന്വല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടക്കും.

ഇതിനായി AQA ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം എന്ന കണ്‍ടള്‍ട്ടന്‍സിയുമായി പരപ്പനങ്ങാടി പഞ്ചായത്ത് കരാറൊപ്പുവെച്ചുകഴിഞ്ഞു.

Share news
error: Content is protected !!
Scroll to Top