ഒന്നാം സമ്മാനം മുട്ടനാട്; പാലത്തിങ്ങലെ കമ്പവലി മത്സരം കസറി

20131011_002050പരപ്പനങ്ങാടി: ആയിരങ്ങളില്‍ ആവശേത്തിരമാലയുയര്‍ത്തി ഇടുക്കിയിലെ മല്ലന്‍മാര്‍ ഒന്നാംസ്ഥാനം വലിച്ചിട്ടപ്പോള്‍ സമ്മാനമായി ലഭിച്ചത് ഒരു ഒന്നാംതരം മുട്ടനായിനെ. ഇന്നലെ രാത്രി പാലത്തിങ്ങല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പവര്‍ബോള്‍ പാലത്തിങ്ങല്‍ സംഘടിപ്പിച്ച കമ്പവലി മത്സരം ഒരു ഗ്രാമത്തെയാകെ ഇളക്കിമറിച്ചു. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള 16 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഇടുക്കി ജില്ലയിലെ സെന്‍മേരീസ് മുട്ടം ഒന്നാംസ്ഥാനത്തെത്തി, എറണാകുളം ജില്ലയിലെ അലയന്‍സ് എളമക്കരയാണ് രണ്ടാം സ്ഥാനത്തെത്തിയത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഫ്രന്‍സ് സ്വാഗതമാടാണ് മൂന്നാം സ്ഥാനത്തെത്തിയത്.

20131010_213014

പരപ്പനങ്ങാടി യുവശക്തി എന്ന പ്രാദേശിക ടീം ഈ രംഗത്ത് തങ്ങളും മോശക്കാരല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

മത്സരങ്ങള്‍ പരപ്പനങ്ങാടി സബ്ഇന്‍സ്‌പെക്ടര്‍ ശശീധരന്‍ കോഡൂര്‍ ഉദ്ഘാടനം ചെയ്തു.

Share news
error: Content is protected !!
Scroll to Top