Section

malabari-logo-mobile

‘താങ്കളുടെ മാതാവ് രാജ്യത്തെ വില്‍ക്കുകയായിരുന്നോ?’ രാഹുലിനെതിരെ സ്മൃതി ഇറാനി

HIGHLIGHTS : Smriti Irani on Rahul Gandhi`s remarks against monetization pipeline

ന്യൂഡല്‍ഹി: ദേശീയ ധനസമാഹരണ പദ്ധതിയെ (നഷണല്‍ മാണിറ്റെസേഷന്‍ പൈപ്പ്‌ലൈന്‍) വിമര്‍ശിച്ച രാഹുല്‍ഗാന്ധിയ്ക്ക മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിന്റെ കാലത്ത് നടത്തിയ ആസ്തി വിറ്റഴിക്കലുകള്‍ അഴിമതിയായിരുന്നോ എന്നും രാഹുലിന്റെ മാതാവ് രാജ്യത്തെ വില്‍ക്കുകയായിരുന്നു എന്നാണോ രാഹുല്‍ ആരോപിക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു.

മുംബൈ-പൂണെ എക്‌സ്പ്രസ് വേ ആസ്തി വിറ്റഴിച്ചതിന്റെ ഭാഗമായി 8000 കോടിയാണ് കോണ്‍ഗ്രസിന്റെ ഭരണകാലത്ത് സമാഹരിച്ചിരുന്നത്. ധനസമാഹരണ പദ്ധതിയെക്കുറിച്ച് രാഹുല്‍ ഗന്ധിക്ക് വിയോജിപ്പുണ്ടെങ്കില്‍, കോണ്‍ഗ്രസ് ഭരണകാലത്ത് മുംബൈ-പൂണെ എക്‌സ്പ്രസ് വേ ആസ്തി വില്‍പ്പനയിലൂടെ സമാഹരിച്ച 8000 കോടി രൂപയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കേണടതുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.

sameeksha-malabarinews

ആസ്തികള്‍ വിറ്റഴിച്ച് 70 വര്‍ഷമായി രാജ്യത്തുണ്ടായ നേട്ടങ്ങളെ മാദി സര്‍ക്കാര്‍ നശിപ്പിക്കുന്നുവെന്നും കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് തീറെഴുതി കൊടുക്കുന്നു എന്നുമായിരുന്നു രാഹുലിന്റെ ആരോപണം.

ഭാരതത്തിന്റെ കിരീടത്തിലെ രത്‌നങ്ങളെ കേന്ദ്രം വിറ്റഴിക്കുന്നുവെന്ന് ആരോപിച്ച രാഹുലിനോട് 70 വര്‍ഷം കോണ്‍ഗ്രസ് വിജയിച്ചിരുന്ന രാഹുലിന്റെ പഴയ മണ്‍ലമായ അമേഛിയില്‍ ഒരു ജില്ലാ ആശുപത്രിപോലുമില്ലെന്ന് സ്മൃതി ഇറാനി തിരിച്ചടിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!