Section

malabari-logo-mobile

കോവിഡ് പ്രാദേശികമായി ചുരങ്ങിയേക്കാം, മൂന്നാം തരംഗം കൃത്യമായി പ്രവചിക്കാനാവില്ല: ഡോ. സൗമ്യ സ്വാമിനാഥന്‍

HIGHLIGHTS : Covid in India maybe entering some kind of stage of endemicity: WHO's Soumya Swaminathan

ന്യൂഡല്‍ഹി: മഹാമാരി എന്ന അവസ്ഥയില്‍ നിന്ന് കോവിഡ് പ്രാദേശികമായി ചുരുങഅങഉന്ന് ഘട്ടത്തിലേക്ക് നീങ്ങുകയാവാമെന്ന് ലോക്രോഗ്യ സംഘടന മുഖ്. ഗവേഷക ഡോ. സൗമ്യ സ്വാമിനാഥന്‍. ദി വയറിന് നല്‍കിയ ആഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അവര്‍.

വൈറസ് ഒരു രാജ്യത്ത് തുടങ്ങി പല രാജ്യങ്ങളിലേക്ക് പടരുന്നതാണ് മഹാമാരി അഥവി പാന്‍ഡമിക്. അതേസമയെ വൈറസിനൊപ്പം ജനങ്ങള്‍ ജീവിക്കാന്‍ പഠിക്കുന്ന ഘട്ടമാണ് എന്‍ഡിമിക്. ഇത് ഒരു നിശ്ചിത പ്രദേശത്ത് ചുരുങ്ങുന്നു. വ്യാപനം കുറയുകയോ മിതമാവുകയോ ചെയ്യുന്നു. നേരത്തെ രാജ്യത്ത് ഉണ്ടായിരുന്നത് പോലെ കോവിഡ് അതിവ്യാപനമോ എന്നാല്‍ വ്യാപനമില്ലായ്മയോ നിലവില്‍ ഇല്ലെന്നും സൗമ്യ സ്വാമിനാഥന്‍ വിശദീകരിച്ചു.

sameeksha-malabarinews

ഇന്ത്യയുടെ വലിപ്പവും ജനസംഖ്യയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളഇലെ ജനങ്ങുടെ പ്രതിരോധ ശേഷിയും കണക്കിലെടുക്കുമ്പോള്‍ കോവിഡ് ഏറ്റക്കുറച്ചിലുകളോടെ തുടരുന്നത് സ്വാഭാവികമാണ്. ഇതുവരെ കോവിഡ് ബാധിക്കാത്തവര്‍ കൂടുതലായുള്ള, വാക്‌സിന്‍ സ്വീകരിക്കാത്ത വിഭാഗം കൂടുതലായുള്ള പ്രദേശത്താവും അടുത്ത ഘട്ടത്തില്‍ കോവിഡ് തരംഗം ബാധിക്കുകയെന്ന് ഡോ. സൗമ്യ സ്വാമിനാഥന്‍ വിശദീകരിച്ചു.

കോവിഡ് മൂന്നാം തരംഗം എങ്ങനെയാകുമെന്നും എപ്പോഴാകുമെന്നും പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇപ്പോള്‍ പുറത്തുവരുന്നത് നിലവിലെ വ്യാപനതോത് അടിസ്ഥാനമാക്കിയുള്ള സാധ്യതകള്‍ മാത്രമാണ്. കോവിഡ് അടുത്ത തരംഗം കുട്ടികളെ ബാധിക്കുമെന്ന സാധ്യതയില്‍ രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടതില്ല. ഇതുവരെ.ുള്ള പഠനങ്ങള്‍ പ്രകാരം കുട്ടികളെ കോവിഡ് ചെറിയ രീതിയില്‍ മാത്രമാണ് ബാധിച്ചത്. അതുകൊണ്ടുതന്നെ മരണനിരക്കും കുറവാണ്. ഇപ്പോള്‍ നമുക്ക് കുട്ടികളെ പ്രവേശിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചും ചികിത്സാ സൗകര്യങ്ങള്‍ കൂട്ടിയും തയ്യാറെടുക്കാുള്ള സമയമുണ്ട്.

2022-ഓടെ രാജ്യത്തെ വാക്‌സിന്‍ വിതരണം 70 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ രാജ്യങ്ങള്‍ക്ക് സാധാരണ നിലയിലേക്ക് തിരിച്ചുപോവാന്‍ സാധിക്കുമെന്നും സൗമ്യ സ്വാമിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!