Section

malabari-logo-mobile

എം.വി ജയരാജന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

HIGHLIGHTS : കണ്ണൂര്‍ : കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം കണ്ണൂ...

കണ്ണൂര്‍ : കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ആരോഗ്യനിലയില്‍ ഇന്നലെ വൈകീട്ടോടെ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കോവിഡ് ന്യുമോണിയ ആയതിനാല്‍ ഗുരുതരാവസ്ഥ കണക്കാക്കി ചികിത്സയും കടുത്ത ജാഗ്രതയും തുടരുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

പ്രമേഹവും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും മരുന്നിലൂടെ നിലവില്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാല്‍ സി -പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ അത് സാധാരണ നിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. അടുത്ത രണ്ടുദിവസത്തെ ആരോഗ്യപുരോഗതി ഏറെ പ്രധാനമാണെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

sameeksha-malabarinews

തിരുവനന്തപുരത്ത് നിന്നെത്തിയ ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദരായ ഡോ. സന്തോഷ് കുമാര്‍ എസ്.എസ്, ഡോ അനില്‍ സത്യദാസ് എന്നിവര്‍ പരിയാരത്തെ മെഡിക്കല്‍ സംഘത്തിനൊപ്പം ഇന്നലെയും ജയരാജനെ പരിശോധിക്കുകയുണ്ടായി. തുടര്‍ന്ന് നടന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലും അവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ചെന്നൈയിലെ പ്രമുഖ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സ്‌പെഷലിസ്റ്റ് ഡോ. റാം സുബ്രഹ്‌മണ്യവുമായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളും മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ കെ എം കുര്യാക്കോസ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ്, ക്രിറ്റിക്കല്‍ കെയര്‍ വിദഗ്ദരായ ഡോ സന്തോഷ്, ഡോ അനില്‍ സത്യദാസ് എന്നിവരാണ് ജയരാജന്റെ ആരോഗ്യസ്ഥിതി ചര്‍ച്ച ചെയ്തത്. നിലവിലെ ചികിത്സ തുടരുന്നതിനൊപ്പം പുതിയ മരുന്നുള്‍പ്പെടെ ചികിത്സയില്‍ ക്രമീകരണങ്ങള്‍ വരുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ എന്നിവര്‍ ആശുപത്രി അധികൃതരെ വിളിച്ച് ജയരാജന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. തിരുവനന്തപുരത്തുനിന്നെത്തിയ മെഡിക്കല്‍ സംഘം രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തങ്ങുമെന്നും മെഡിക്കല്‍ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!