കല്ലമ്പലത്ത് മീന്‍ലോറിയും കാറും കൂട്ടിയിടിച്ച് 5 മരണം

തിരുവനന്തപുരം : കല്ലമ്പലം തോട്ടയ്ക്കാട് മീന്‍ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. 5 പേര്‍ സഞ്ചരിച്ച കാര്‍ മീന്‍ലോറിയില്‍ ഇടിക്കുകയായിരുന്നു.

കൊല്ലം ചിറക്കര സ്വദേശികളായ കാര്‍ യാത്രക്കാരാണ് മരിച്ച 5 പേരും. വിഷ്ണു, രാജീവ്, സുധീഷ്, അരുണ്‍, സൂര്യോദയകുമാര്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.കാര്‍ കത്തിനശിച്ചു.

മരിച്ച രണ്ടുപേരുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റു രണ്ട് പേരുടേത് വലിയ കുന്ന് ആശുപത്രിയിലും ഒരാളുടേത് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്. അപകടകാരണം വ്യക്തമായിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top