മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

പരപ്പനങ്ങാടി : തിരൂരങ്ങാടി പാണ്ടിമുറ്റത്ത് കാറില്‍ വിതരണത്തിനെത്തിച്ച മാരക മയക്കുമരുന്ന് ഇനത്തില്‍പെട്ട 7700 മില്ലിഗ്രാം എംഡിഎംഎ , 3800 മില്ലിഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയുമായി രണ്ട് പേരെ എകസൈസ് അറസ്റ്റ് ചെയ്തു. തിരൂര്‍ താനാളൂര്‍ നിരപ്പില്‍ സ്വദേശി തോട്ടുങ്ങല്‍ വീട്ടില്‍ പ്രബീഷ് (34), ഒഴൂര്‍ തലക്കാട്ടൂര്‍ സ്വദേശി കൊല്ലത്തേടത്ത് വീട്ടില്‍ സജീവ് (29 ) എന്നിവരാണ് എക്‌സൈസ് പിടിയിലായത്.ഏതാണ്ട് ഒന്നര ലക്ഷം രൂപയുടെ മയക്ക് മരുന്നുകളാണ് കണ്ടെടുത്തത്.

തിരൂരങ്ങാടി, തിരൂര്‍ താലൂക്കുകളിലെ വിവിധ ഭാഗങ്ങളില്‍ യുവാക്കള്‍ക്കിടയിലും സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും സിന്തറ്റിക് മയക്ക് മരുന്നുകളുടെ വിപണനവും ഉപയോഗവും വ്യാപകമാവുന്നതായുള്ള രഹസ്യവിവരത്തിന്‍മേല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള പരപ്പനങ്ങാടി റേഞ്ച് എക്‌സൈസ് സംഘവും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് യുവാക്കളെ അറസ്റ്ററ് ചെയ്തത്.

ഇവര്‍ സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു. പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ ടി ഷിജുമോന്‍, റേഞ്ച് പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ് കുമാര്‍ ടി, പ്രദീപ് കുമാര്‍ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, നിതിന്‍ ചോമാരി, വിനീഷ് പി ബി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ലിഷ തുടങ്ങിയവരും പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top