Section

malabari-logo-mobile

യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടി പാണക്കാട്ടെത്തി;ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചേക്കും

HIGHLIGHTS : തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേത...

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള യു.ഡി.എഫിന്റെ ഔദ്യോഗിക സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മലപ്പുറത്തെത്തി. പി.കെ. കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ പങ്കെടുക്കും. മുസ്ലിം ലീഗ് നേതാക്കളുമായാണ് ആദ്യഘട്ട ചര്‍ച്ച നടത്തുന്നത്.

മുസ്ലിം ലീഗ് നേതൃത്വം തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ ഘട്ടത്തില്‍ ഏതെല്ലാം സീറ്റുകളാണ് അധികം ആവശ്യപ്പെടുകയെന്നതും ഇന്ന് വ്യക്തമായേക്കും.ഇന്ന് മലപ്പുറത്ത് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തുന്ന നേതൃത്വം അടുത്ത ദിവസം മുതല്‍ മറ്റു ഘടകക്ഷികളെയും കാണും.

sameeksha-malabarinews

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. ഇത്തവണ ഇതിലും പത്ത് സീറ്റുകള്‍ അധികമാണ് ആവശ്യപ്പെടുന്നത്.യു.ഡി.എഫ് വിട്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും ലോക് താന്ത്രിക് ജനതാദളും മത്സരിച്ച 15 സീറ്റുകളാണ് ലീഗ് അടക്കമുള്ള മറ്റു ഘടകക്ഷികളുടെ ഉന്നം.ജനുവരിയോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഘടകക്ഷികള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ചര്‍ച്ചകള്‍ നടത്താനുള്ള തീരുമാനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!