Section

malabari-logo-mobile

ഓണ്‍ലൈന്‍ റമ്മി കേസ്; ബ്രാന്‍ഡ് അംബാസിഡര്‍മാരായ തമന്ന,അജുവര്‍ഗീസ്,കോഹ്‌ലി എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ്

HIGHLIGHTS : കൊച്ചി: ഓണ്‍ലൈന്‍ റമ്മി കേസില്‍ ബ്രാന്‍ഡ് അംബാസിഡര്‍ക്ക് കേരള ഹൈക്കോടതി നോട്ടീസ്. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടി തമന്ന, നടന്‍ അജു വര്‍ഗീസ് എന...

കൊച്ചി: ഓണ്‍ലൈന്‍ റമ്മി കേസില്‍ ബ്രാന്‍ഡ് അംബാസിഡര്‍ക്ക് കേരള ഹൈക്കോടതി നോട്ടീസ്. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടി തമന്ന, നടന്‍ അജു വര്‍ഗീസ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

റമ്മി കളി തടയണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് നോട്ടീസ്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഓണ്‍ലൈന്‍ ചൂതാട്ട സ്ഥാപനങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്ക് നേരെ നേരത്തെ കോടതി രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു.

sameeksha-malabarinews

ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഇത്തരത്തിലുള്ള ആപ്പുകള്‍ നിരോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കണം. ഈ ആപ്പുകള്‍ യുവാക്കളെ അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നാണ് ഹരജിക്കാരന്റെ പ്രധാന ആരോപണം. യുവാക്കളെ ബ്രെയിന്‍വാഷ് ചെയ്യാനായി താരങ്ങളെ ഉപയോഗിക്കുകയാണ്. അതുകൊണ്ടുതന്നെ താരങ്ങളെയും അറസറ്റ് ചെയ്യണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വേണ്ടി വാങ്ങിയ കടങ്ങള്‍ തിരിച്ചടക്കാന്‍ കഴിയാതെ യുവാവ് ജീവനൊടുക്കിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!