ദില്ലി: ശരീരചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെദേഹത്ത് മോശം രീതിയില്‍ സ്പര്‍ശിച്ചാല്‍ അത് ലൈംഗിക പീഡനമാകില്ലെന്ന പരാമര്‍ശത്തോടെയുള്ള ബോംബെ ഹൈക്കോതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. തൊലിപ്പുറത്ത് തൊടാതെയുള്ള ലൈംഗികാതിക്രമത്തില്‍ പോക്‌സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിന്റെ വിവാദ പരാമര്‍ശവും ഇതോടെ റദ്ദായി. മൂന്ന് വനിതാ അഭിഭാഷകര്‍ നല്‍കിയ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ഹര്‍ജിയെ അറ്റോണി ജറല്‍ കെ കെ വേണുഗോപാല്‍ പിന്തുണച്ചു. പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി സ്റ്റേ ചെയ്ത കോടതി, അടിയന്തരമായി ശിക്ഷാവിധി പുനഃസ്ഥാപിക്കുകയും രണ്ടാഴ്ചക്കുളളില്‍ പ്രതിയോട് തിരികെ ജയിലില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
31 വയസ്സുകാരന്‍ 12 വയസ്സുള്ള കുട്ടിയുടെ ഷാള്‍ മാറ്റി മാറിടത്തില്‍ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് ഈ വിവിധ പരാമര്‍ശംനടത്തിയത്.


പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തുന്നതിന് പകരം ലൈംഗികാതിക്രമം എന്ന ചെറിയ വകുപ്പ് ചുമത്തി ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു ജഡ്ജ്. എന്നാല്‍ ഈ കേസില്‍ പോക്‌സോ ചുമത്തിയിരുന്നെങ്കില്‍പ്രതിക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു.