തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ പറപ്പൂരും എടരിക്കോട് വില്ലേജുകളിലും ശബ്ദത്തോടുകൂടി നേരിയ ഭൂചലനം. ഇന്നലെ രാത്രിയാണ് ശബ്ദത്തോടുകൂടിയ ഭൂചലനം ഉണ്ടായതത്. ഭയാനകമായ ശബ്ദം കേട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തിയില്‍ വീടുവിട്ടിറങ്ങി.
കോട്ടക്കല്‍ മേഖലയില്‍ ആമപ്പാറ ചിനക്കല്‍, ചെങ്കുവെട്ടി, പൊന്മുണ്ടം,എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കല്‍, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂര്‍, സ്വാഗതമാട് ,പാലത്തറ ,അമ്പലവട്ടം, ക്ലാരി, കോഴിച്ചെന ,കൊഴൂര്‍ ,ചെറുശ്ശോല, മേഖലകളിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രി പത്തു മണിക്കും 10.05നുമാണ് മുരള്‍ച്ച പോലെ ശബ്ദം കേട്ടത്. രണ്ട് സമയങ്ങളിലായി ശബ്ദം ഉണ്ടായതോടെ പ്രദേശത്തുകാര്‍ ഭീതിയിലായി.
ഇതിന് പിന്നാലെയാണ് പത്തരക്ക് കൂടുതല്‍ കടുത്ത ശബ്ദം വീണ്ടും ഉണ്ടായത്. ഇടിമിന്നല്‍ ആണെന്നായിരുന്നു ആദ്യം നാട്ടുകാര്‍ കരുതിയത്. ചിലര്‍ക്ക് ശരീരത്തില്‍ തരിപ്പ് അനുഭവപ്പെട്ടതായും ചിലയിടങ്ങളില്‍ വീടുകള്‍ക്ക് വിള്ളല്‍ ഉണ്ടായട്ടുമുണ്ട്.




