വേങ്ങര ഹരിത കർമ്മ സേനയുടെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു

വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വേങ്ങര ഹരിത കർമ്മ സേനയുടെ ഒന്നാം വാർഷികം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി
ശുചിത്വ സന്ദേശ വിളംബര ജാഥ സംഘടിപ്പിച്ചു. വേങ്ങര ടൗണിൽ നിന്നും വ്യാപാരഭവനിലേക്ക് നടത്തിയ ജാഥ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നേതൃത്വം നൽകി.

ഹരിത കർമ്മ സേന ഒന്നാം വാർഷിക ആഘോഷം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ഉദ്ഘാടനം ചെയ്തു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അധ്യക്ഷയായി.

പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ജാസ്മിൻ അഹമ്മദ്, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.പി. ഹസീന ബാനു, എ. കെ.സലിം, എം. ആരിഫ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുഹിജാബി, അബ്ദുൽ അസിസ് വേങ്ങര ബ്ലോക്ക് പഞ്ചായത്തംഗം പി പി സഫീർ ബാബു, പി.പി.ഖമർ ബാനു, കെ.വി ഉമ്മർകോയ, നുസ്രത്ത് തുമ്പയിൽ, ടി.ടി. അബ്ദുൽ കരീം, റുബീന അബ്ബാസ്, എ. കെ. ജംഷീറ, ചോലക്കൻ റഫീഖ് മൊയ്തീൻ, നജുന്നീസ സാദിഖ്, എം.പി. ഉണ്ണികൃഷ്ണൻ, ആസ്വ മുഹമ്മദ്, എ. കെ.നഫീസ, കുറുക്കൻ മുഹമ്മദ്, യുസഫലി വലിയോറ, അബ്ദുൽ മജീദ്, നുസ്രത്ത് അമ്പാടൻ, ടി. മൊയ്തീൻ കോയ, എൻ.ടി.മൈമുന, സി.പി. അബ്ദുൽ ഖാദർ, സി.ഡി. എസ് ചെയർപേഴ്‌സൺ വി.പ്രസന്ന, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി എം.കെ. സൈനുദ്ധീൻ ഹാജി, ഗ്രീൻ വേംസ് പ്രോജെക്ട് കോർഡിനേറ്റർ സി.ടി. അഫ്‌സൽ എന്നിവർ പങ്കെടുത്തു. തുടർന്ന് ഹരിത കർമ്മ സേനാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Share news
error: Content is protected !!
Scroll to Top