ചാലിയാര്‍ തീരത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

എടവണ്ണപാറ: ചാലിയാര്‍ തീരത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്താണ് സംഭവം. തലയോട്ടി വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് എടവണ്ണ പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ നല്ല ഒഴുക്ക് ആണ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തലയോട്ടി നിലമ്പൂര്‍ ഭാഗത്ത് നിന്ന് ഒഴുകി വന്നതാനെന്നാണ് പ്രാഥമിക നികമനം.

തലയോട്ടി കണ്ടെത്തിയ ഭാഗത്തും പരിസര പ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തി. തലയോട്ടിയുടെ അളവും തൂക്കവും മറ്റും രേഖപ്പെടുത്തുകയും ചെയ്തു.

 

Share news
error: Content is protected !!
Scroll to Top