സഹോദരന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ ആറാംക്ലാസുകാരി കടല്‍ തിരയില്‍പെട്ട് മുങ്ങിമരിച്ചു

കോഴിക്കോട് അനുജന്റെ പിറന്നാളാഘോഷിക്കാന്‍ ബീച്ചിലെത്തിയ ആറാംക്ലാസുകാരി മുങ്ങിമരിച്ചു. മണിയൂര്‍ മുതുവന കുഴിച്ചാലില്‍ റിജുവിന്റെ മകള്‍ സനോമിയ ആണ് മരിച്ചത്.

വടകര കൊളാവിപാലം ബീച്ചിലാണ് അപകടമുണ്ടായിത്. തീരത്ത് അമ്മയോടൊപ്പം നില്‍ക്കവെ അബദ്ധത്തില്‍ വീഴുകയും ആഞ്ഞടിച്ച തിരയില്‍ പെട്ടുപോകുകയുമായിരുന്നു.

സമീപത്ത് ഇത്തില്‍ വാരുന്ന മത്സ്യതൊഴിലാളികള്‍ കുട്ടിയെ രക്ഷപ്പെടുത്തി വടകര സഹകരണ ആശുപത്രിയിലും, തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

Share news
error: Content is protected !!
Scroll to Top