Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ വിലക്ക്‌ ലംഘിച്ച്‌ പള്ളിയില്‍ നമസ്‌കാരം: 6 പേര്‍ അറസ്റ്റില്‍

HIGHLIGHTS : പരപ്പനങ്ങാടി : ലോക് ഡൗൺ , കണ്ടെയിൻമെൻറ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് പള്ളിയിൽ തറവീഹ് നിസ്കാരം നടത്തിയ 6 പേര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് കേരള ...

പരപ്പനങ്ങാടി : ലോക് ഡൗൺ , കണ്ടെയിൻമെൻറ് സോൺ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് പള്ളിയിൽ തറവീഹ് നിസ്കാരം നടത്തിയ 6 പേര്‍ക്കെതിരെ പരപ്പനങ്ങാടി പോലീസ് കേരള എപി ഡെമിക്  ഓർഡിനൻസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

പരപ്പനങ്ങാടി അങ്ങാടി കടപ്പുറം സ്വദേശികളായ മുജീബ്, ഫദൽ , ഹംസക്കോയ, ഉമ്മർകോയ, റഫീഖ്, നാസർ എന്നിവരെയാണ് ചാപ്പപ്പടിക്ക് അടുത്തുള്ള മുഹുയുദ്ദീൻ മസ്ജിദിൽ നിസ്കരിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

ലോക് ഡൗൺ, കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണം എന്നിവയുടെ  ഭാഗമായി ആരാധനാലയങ്ങൾ അടച്ചിടുവാൻ സര്‍ക്കാര്‍ ഉത്തരവ്‌ നിലവിലുണ്ട്‌. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെയും വള്ളിക്കുന്ന് പഞ്ചായത്തിന്റെയും എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോൺ ആണ്.

മലപ്പുറം ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ സമയം വൈകിട്ട് 3 മണി വരെയായി ക്രമീകരിച്ചിട്ടുണ്ടെന്നും ഹോട്ടലുകൾക്ക് വൈകിട്ട് 7:30 വരെ പാഴ്സൽ സർവ്വീസ് മാത്രം നടത്താമെന്നും പരപ്പനങ്ങാടി സി ഐ  ഹണി കെ.ദാസ് അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!