Section

malabari-logo-mobile

എഴുത്തുകാരനും നടനുമായ മാടമ്പ്‌ കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

HIGHLIGHTS : തൃശ്ശൂര്‍ : എഴുത്തകാരുനും നടനുമാനയ മാടമ്പ്‌ കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു. കോവിഡ്‌ ബാധിതനായി ചികിത്സയിലായിരുന്നു .ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ തൃശ്ശൂരി...

തൃശ്ശൂര്‍ : എഴുത്തകാരുനും നടനുമാനയ മാടമ്പ്‌ കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു. കോവിഡ്‌ ബാധിതനായി ചികിത്സയിലായിരുന്നു .ശ്വാസതടസ്സത്തെ തുടര്‍ന്ന്‌ തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന്‌ രാവിലെ 9.35നാണ്‌ മരണം സംഭവിച്ചത്‌.

എഴുത്താകാരനായ മാടമ്പ്‌ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്‌. നിരവധി കഥകളും, നോവലുകളും എഴുതിയിട്ടുണ്ട്‌. ഭ്രഷ്ട്‌, അശ്വത്ഥാമ, കരുണം, ഗൗരി ശങ്കരം, പരിണയം, മകള്‍ക്ക്‌, ശലഭം എന്നീ ചിത്രങ്ങളുടെ കഥ മാടമ്പിന്റേതാണ്‌.

sameeksha-malabarinews

കരുണം, പരിണാമം, മകള്‍ക്ക്‌ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ നിര്‍വ്വഹിച്ചത്‌ മാടമ്പായിരുന്നു.

ഒരു കാലത്ത്‌ ഇടത്‌ സഹയാത്രികനായിരുന്നു മാടമ്പ്‌ പിന്നീട്‌ ബിജെപി പക്ഷത്തേക്‌ നീങ്ങിയത്‌ ഏറെ ചര്‍ച്ചയായിരുന്നു. ഒരു തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി കൊടുങ്ങല്ലൂരില്‍ നിന്നും നിയമസഭയിലേക്ക്‌ മത്സരിച്ചിരുന്നു.

1941ല്‍ തൃശ്ശൂര്‍ കീരലാലൂര്‍ മാടമ്പ്‌ മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടെയും, സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനനം. പരേതയായ സാവിത്രി അന്തര്‍ജനമാണ്‌ ഭാര്യ. മക്കള്‍ ഹസീന, ജസീന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!