HIGHLIGHTS : Six employees suspended from work for social security pension fraud
തിരുവനന്തപുരം:സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തട്ടിപ്പില്‍ ആറ് ജീവനക്കാരെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.
അനധികൃതമായി ഇവര്‍ കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെയുള്ളവര്‍ക്കെതിരെയാണ് പെന്‍ഷന്‍ തട്ടിപ്പില്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നു എന്നായിരുന്നു ധന വകുപ്പ് നേരത്തെ കണ്ടെത്തിയത്.അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയവരില്‍ കോളേജ് അധ്യാപകര്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരും ആരോഗ്യവകുപ്പിലുള്ളവരും വരെ ഉള്‍പ്പെട്ടതായാണ് വിവരം.