HIGHLIGHTS : Meena Ganesan passes away
പാലക്കാട്:നടി മീനാ ഗണേഷ് അന്തരിച്ചു
അന്തരിച്ചു.81 വയസ്സായിരുന്നു.ഷൊര്‍ണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. നൂറിലേറെ സിനിമകളിലും നിരവധി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, നന്ദനം തുടങ്ങിയ സിനിമകളില്‍ ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.1976ല്‍ പുറത്തിറങ്ങിയ മണിമുഴക്കമായിരുന്നു ആദ്യ സിനിമ
അന്തരിച്ച സിനിമാ നാടക നടന്‍ എ എന്‍ ഗണേശനാണ് ഭര്‍ത്താവ്. മകന്‍ മനോജ് ഗണേഷ്, മകള്‍ സംഗീത. മരുമക്കള്‍: ബിന്ദു മനോജ്, സംഗീത ഉണ്ണികൃഷ്ണന്‍. സംസ്‌ക്കാരം വൈകീട്ട് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്.