Section

malabari-logo-mobile

തിരൂരിനെ സംഗീത ലഹരിയിലാറാടിച്ച് സിതാരയുടെ പ്രൊജക്ട് മലബാറിക്കസ്‌

HIGHLIGHTS : sithara krishnakumar project malabaricus

തിരൂരിനെ സംഗീത ലഹരിയിലാറാടിച്ച് സിതാരയുടെ പ്രൊജക്ട് മലബാറിക്കസ്‌

കോവിഡ് കാലത്തെ ഒറ്റപ്പെടലില്‍ നിന്ന് കൂട്ടായ്മയിലേക്ക് തിരിച്ചെത്തിയ കലാപ്രേമികളുടെ മനസ്സില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് സിതാരയും സംഘവും. സിനിമകളിലും സാമൂഹിക മാധ്യമങ്ങളിലും റിയാലിറ്റി ഷോകളിലും പാട്ടിന്റെ വിസ്മയം തീര്‍ക്കുന്ന മലയാളികളുടെ ഇഷ്ട താരവും ഹരവുമായ യുവഗായിക സിതാരയുടെ സംഗീതനിശയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് വേദിയായ തിരൂരിന്റെ അക്ഷര നഗരിയിലേക്ക് വിരുന്നെത്തിയ സിതാരയുടെ പാട്ടുപട്ടാളത്തെ ഹര്‍ഷാരവങ്ങളോടെയാണ് ജനക്കൂട്ടം വരവേറ്റത്. സിതാരയെയും അവരുടെ പാട്ടിനെയും നെഞ്ചേറ്റിയ ജനസഞ്ചയത്തിന് ആഘോഷത്തിന്റെ ആദ്യരാവ് സംഗീത വിരുന്നായി.തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ സെമിനാര്‍ വേദിയിലായിരുന്നു ‘സിതാരാസ് പ്രൊജക്ട് മലബാറിക്കസ്’ എന്ന പേരിലുള്ള സംഗീത നിശ അരങ്ങേറിയത്. സ്ത്രീകളും കുട്ടികളും അടക്കം ആയിരകണക്കിനാളുകളാണ് സിതാരയുടെ സംഗീത വിസ്മയത്തിന് സാക്ഷികളായത്. ഇന്നലെ രാത്രി) 8.30ഓടെയാണ്‌  സംഗീത നിശയ്ക്ക് തുടക്കം. ഒന്നര മണിക്കൂറിലധികം നീണ്ട സംഗീതസാന്ദ്ര രാവ് ശബ്ദവിന്യാസത്താലും ശ്രുതി മധുരത്താലും  മറക്കാനാകാത്ത അനുഭവമായിരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!