തിരൂരങ്ങാടിയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തിരൂരങ്ങാടി: ദേശീയപാത കക്കാട്കരിമ്പില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് യുവാവ് മരിച്ചു. എടരിക്കോട് ഞാറത്തടം ചെട്ടിയാര്‍ പടി കാഞ്ഞിരങ്ങല്‍ വളപ്പില്‍  മുഹമ്മദ് ഷിബിന്‍ (22)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30ന് ആയിരുന്നു അപകടം.

സ്‌കൂട്ടറില്‍ പെട്രോള്‍ കഴിഞ്ഞതിനെ തുടര്‍ന്ന് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട് സുഹൃത്ത് പെട്രോള്‍ വാങ്ങി വരുന്നതിന് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് കണ്ണൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ അമിത വേഗതയില്‍ വന്ന് നിയന്ത്രണംവിട്ട് സ്‌കൂട്ടറിനെ ഇടിച്ചത്.

ഉടനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പിതാവ്; നാസര്‍കോയ,മാതാവ്:സാജിത, സഹോദരി :നാജിയ നസ്‌റി

തിരൂരങ്ങാടിയില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു

 

Share news
error: Content is protected !!
Scroll to Top