പൊന്നാനി:കര്‍മറോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു.
പൊന്നാനി കുറ്റിക്കാട് സ്വദേശിയായ കൊളക്കോട് ഉണ്ണികൃഷ്ണന്‍ (65) ആണ് മരിച്ചത്.
കര്‍മ്മ റോഡ് പുഴയില്‍ കുളിക്കാനിറങ്ങിയ ഇദ്ദേഹം ഒഴുക്കില്‍പെട്ട് മുങ്ങിമരിക്കുകയായിരുന്നു.
നാട്ടുകാര്‍ വഞ്ചിയില്‍ കരയ്‌ക്കെത്തിച്ച മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




