ദില്ലി: സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഔദ്യോഗിക വസതിയില്‍ റെയ്ഡ്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് ചൊവ്വാഴ്ച രാവിലെ പരിശാധന നടത്തിയത്. ന്യൂസ് ക്ലിക്കിലെ പ്രതിനിധി ഇവിടെ താമസിക്കുന്നവെന്ന് ആരോപണം പശ്ചാത്തലത്തിലാണ് റെയ്ഡ്. ദില്ലി ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനം ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകരുടെ വസതികളില്‍ ഡല്‍ഹി പൊലീസ് പരിശോധന നടത്തി വരികയാണ്. അതിനിടെയാണ് സീതാറാം യെച്ചൂരിയുടെ വസതിയിലും പൊലീസെത്തിയത്.
യെച്ചൂരിയുടെ കാനിംഗ് റോഡിലെ വസതിയിലാണ് പൊലീസ് പരിശോധന. എന്നാല്‍ യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്. ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്‍ത്തകര്‍ താമസിക്കുന്ന മുപ്പതോളം ഇടങ്ങളിലാണ് പരിശോധന സംഘടിപ്പിച്ചത്.
പരിശോധനയില്‍ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി പൊലീസ് നടപടിയില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആശങ്ക അറിയിച്ചു. റെയ്ഡിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് പ്രസ് ക്ലബ് ഓഫ് ഇന്ത്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ട്വീസ സെതല്‍വാദ്, എഴുത്തുകാരി ഗീത ഹരിഹരന്‍ എന്നിവരുടെ വസതികളിലും റെയ്ഡ് നടത്തിയിരുന്നു.




