Section

malabari-logo-mobile

ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പല്‍ രണ്‍ധവയും മകനും വിമാനാപകടത്തില്‍ മരിച്ചു

HIGHLIGHTS : Indian billionaire Harpal Randhawa and his son died in a plane crash

ഇന്ത്യന്‍ കോടീശ്വരനും ഖനി വ്യവസായിയുമായ ഹര്‍പാല്‍ രണ്‍ധാവയും അദ്ദേഹത്തിന്റെ 22 കാരനായ മകന്‍ അമര്‍ കബീര്‍ ഉള്‍പ്പെടെ ആറ് പേര്‍ സിംബാബ്വെയിലുണ്ടായ വിമാനാപകടത്തില്‍ സെപ്റ്റംബര്‍ 29 ന് മരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അവരുടെ സ്വകാര്യ വിമാനം സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ സിംബാബ്വെയിലെ ഒരു വജ്രഖനിക്ക് സമീപം തകര്‍ന്നുവീണതാണ് ദാരുണമായ സംഭവം എന്നാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews

സ്വര്‍ണ്ണവും കല്‍ക്കരിയും ഉത്പാദിപ്പിക്കുകയും നിക്കലും ചെമ്പും ശുദ്ധീകരിക്കുകയും ചെയ്യുന്ന വൈവിധ്യമാര്‍ന്ന ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹര്‍പാല്‍ രണ്‍ധാവ. 4 ബില്യണ്‍ ഡോളറിന്റെ പ്രൈവറ്റ് ഇക്വിറ്റി ബിസിനസ്സ് ജിഇഎം ഹോള്‍ഡിംഗ്‌സ് സ്ഥാപിച്ചതും രണ്‍ധാവയാണ്.

റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്ന 206 വിമാനത്തിലാണ് ഖനന വ്യവസായിയും മകനും യാത്ര ചെയ്തിരുന്നത്. ഹരാരെയില്‍ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. റിയോസിമിന്റെ ഭാഗികമായ ഉടമസ്ഥതയിലുള്ള മുറോവ ഡയമണ്ട്‌സ് ഖനിക്ക് സമീപമാണ് ഒറ്റ എഞ്ചിന്‍ വിമാനം തകര്‍ന്നത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും മരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!