വിധികേട്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി;ഭാവവ്യത്യാസമില്ലാതെ ഫാ. തോമസ് എം കോട്ടൂര്‍

തിരുവനന്തുപുരം:സിസ്റ്റര്‍ അഭയുടെ കൊലപാതകത്തില്‍ പ്രതികള്‍കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ സ്‌പെഷ്യല്‍ കോടതികണ്ടെത്തി. ഈ വിധികേട്ട് കേസിലെ പ്രതികളില്‍ ഓരാളായ സിസ്റ്റര്‍ സെഫി പൊട്ടിക്കരഞ്ഞു. എന്നാല്‍ തോമസ് എം കോട്ടൂര്‍യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പ്രതികൂട്ടില്‍ നിന്നത്.

ഇരുവരെയും വൈദ്യപരിശോധനയ്ക്കായി ഫോര്‍ട്ട് ആശുപത്രിയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

ദൈവമാണ് തന്റെ കാവല്‍ക്കാരനെന്നും കുറ്റം ചെയ്തിട്ടില്ലെന്നും വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും തോമസ് എം കോട്ടൂര്‍ മാധ്യങ്ങളോട് പറഞ്ഞു. എന്നാല്‍ സിസ്റ്റര്‍ സെഫി യാതൊരു പ്രതികരണവും മാധ്യമങ്ങളോട് നടത്തിയില്ല.

വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം തോസമസ് എം കോട്ടൂരിനെ പൂജപ്പുര ജയിലിലേക്കും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കും മാറ്റും.

സിസ്റ്റര്‍ അഭയ കേസില്‍ നിര്‍ണായകവിധിയുണ്ടായിരിക്കുന്നത് 28 വര്‍ഷത്തിന് ശേഷമാണ്.

 

Share news
error: Content is protected !!
Scroll to Top