സിസറ്റര്‍ അഭയ കേസില്‍ 2 പ്രതികള്‍ കുറ്റക്കാര്‍: ശിക്ഷാവിധി നാളെ

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ 2പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ഫാദര്‍. തോമസ് എം കോട്ടൂരും സിസ്‌റ്റര്‍ സെഫിയുമാണ് കുറ്റാരെന്ന് തിരുവന്തപുരം സിബിഐ പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നത്.

ശിക്ഷാവിധി നാളെയുണ്ടാകും. കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ സാക്ഷികള്‍ ശക്തമാണെന്നും കോടതി. സാക്ഷിമൊഴികള്‍ വിശ്വസനീയമാണെന്നും കോടതി.ഐപിസി 302, ഐപിസി 201 വകുപ്പുകള്‍ നിലനില്‍ക്കുന്നു.
നിര്‍ണായകവിധിയുണ്ടായിരിക്കുന്നത് 28 വര്‍ഷത്തിന് ശേഷം.തോസമസ് എം കോട്ടൂരിനെ പൂജപ്പുര ജയിലിലേക്കും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കും കൊണ്ടുപോകുമെന്നാണ് വിവരം.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത് . അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സംഭവം ആത്മഹത്യയെന്ന് എഴുതിത്തള്ളി. പിന്നീട് സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമെന്ന് കണ്ടെത്തിയത് .പൊലീസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിച്ചതും അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതടക്കമുള്ള സിബിഐ കണ്ടെത്തലുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായി.ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നാണ് സിബിഐ കുറ്റപത്രം. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിര്‍ണ്ണായക സാക്ഷികള്‍ കൂറുമാറിയിരുന്നു . മോഷ്ടാവായ അടയ്ക്കാ രാജുവിന്റെ മൊഴി പ്രോസിക്യൂഷന് ഏറെ സഹായകമായിരുന്നു.

 

Share news
error: Content is protected !!
Scroll to Top