മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് ഇന്ന് തുടക്കം

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാന പര്യടനത്തിന് ഇന്ന് തുടക്കം . രാവിലെ കൊല്ലത്തും വൈകീട്ട് പത്തനംതിട്ടയിലുമാണ് ഇന്നത്തെ സന്ദര്‍ശനം . കൊല്ലം ജില്ലയില്‍ നിന്ന് രാവിലെയാണ് പര്യടനം ആരംഭിക്കുക.

10.30 ന് ക്ഷണിക്കപ്പെട്ടിട്ടുള്ള വിവിധ സാംസ്‌കാരിക സാമൂഹിക പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും . ജില്ലയിലെ പ്രധാന ബിഷപ്പുമാര്‍, മുസ്‌ലിം മത പണ്ഡിതന്മാര്‍, കശുവണ്ടി വ്യവസായികള്‍, വിവിധ മാനേജ്‌മെന്റ് പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, മുന്‍ വൈസ് ചാന്‍സലര്‍മാര്‍, റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായാണ് കൂടിക്കാഴ്ച നടത്തുക. ഈ വിഭാഗങ്ങളില്‍ നിന്ന് 80 പേരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. മറ്റു പ്രതിനിധികള്‍ ഉള്‍പ്പെടെ 125 പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

കൂടിക്കാഴ്ചയില്‍ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാവും 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top