സത്യം ജയിച്ചു; നിറകണ്ണുകളോടെ മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസ്

തിരുവന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍കുറ്റക്കാരാണെന്ന് കോടതി വിധി വന്നതിന് പിന്നാലെ നിറകണ്ണുകളോടെ മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസ്. സത്യം ജയിച്ചെന്നും ശിക്ഷ വലുതായാലും ചെറുതായാലും തിക്ക് സംതൃപ്തിയുണ്ടെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഇതിന് ഞാന്‍ കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്. എനിക്കൊപ്പമുണ്ടായിരുന്നവര്‍ ഡിഐജി വരെയായി.ജോലി വിട്ടുപോന്നത് സ്വന്തം തീരുമാപ്രകാരമായിരുന്നു.മേലുദ്യോഗസ്ഥന്‍ പറയുന്ന തെറ്റായ കാര്യം അനുസരിക്കാന്‍ എനിക്ക് മനസുണ്ടായിരുന്നില്ല. സര്‍വീസ് വിടരുതെന്നും സിബിഐയില്‍ ഏത് ബ്രാഞ്ചിലേക്കും ട്രാന്‍സ്ഫര്‍ തരാമെന്നും അന്ന് മേലുദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ അന്ന് ട്രാന്‍സ്ഫര്‍ സ്വീകരിച്ചിരുന്നെങ്കില്‍ അത് ജനം തെറ്റിദ്ധരിക്കുമായിരുന്നു.ഞാന്‍ തെറ്റ് ചെയ്തിരുന്നില്ല. പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ എന്ന് ജനം കരുതുന്ന ഒന്ന് എന്റെ ഇമേജിന് ബ്ലാക്ക് മാര്‍ക്കായിരിക്കുമെന്നതുകൊണ്ടാണ് ജോലിയില്‍ നിന്നും വി.ആര്‍.എസ് എടുത്ത് പോന്നതെന്നും വര്‍ഗീസ് തോമസ് പറഞ്ഞു.

സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്ന് ആദ്യം കണ്ടെത്തിയത് മുന്‍പ് കേസ് അന്വേഷിച്ച വര്‍ഗീസ് പി തോമസായിരുന്നു.

Share news
error: Content is protected !!
Scroll to Top