തിരുവനന്തപുരം: സിറ്റര്‍ അഭയ കൊലക്കേസില്‍ തീതിക്കുവേണ്ടിയുള്ള പോരാട്ടം ജിയിച്ചെന്ന് അഭയ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ജോമോന്‍ പുത്തന്‍പുരക്കല്‍. നിരവധി അട്ടിമറികള്‍ നടന്ന കേസിലാണ് ഇപ്പോള്‍ നീതി ലഭിച്ചിരിക്കുന്നതെന്ന് ജോമേന്‍ പുത്തന്‍പുരക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ദൈവം ഒരു മോഷ്ടാവിന്റെ രൂപത്തിലാണ് അഭയയെ കൊലപ്പെടുത്തിയപ്പോള്‍ അവിടെ വന്നുനിന്നത്. വേറൊരു ദൃക്‌സാക്ഷിയായിരുന്ന നൈറ്റ് വാച്ച് മാനെ ഗുണ്ടകളെ വിട്ട് തല്ലിക്കാനും ശ്രമം നടന്നിരുന്നു. അടയ്ക്കാ രാജുവിനെ സഭക്കാര്‍ ഇവിടെ വിചാരണക്ക് തൊട്ടുമുന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. ചെമ്പുകമ്പി മോഷ്ടിക്കാനെത്തിയ അടക്കാ രാജുവിനെ വിലക്കെടുക്കാനുള്ള ശ്രമം വരെ നടന്നു. എന്നിട്ടും അഭയക്ക് നീതി കിട്ടിയേ മതിയാകു എന്നതാണ് തന്റെ ജീവിതാഭിലാഷമെന്നാണ് രാജു പറഞ്ഞതെന്നും ജോമോന്‍ പറഞ്ഞു. ഈ ഒരു ദവസത്തിന് വേണ്ടിയാണ് താന്‍ കാത്തിരുന്നതെന്നും ഇനി മരിച്ചാലും കുഴപ്പമില്ലെന്ന് ജോമോന്‍ പറഞ്ഞു.
തിരുവന്തപുരം സിബിഐ കോടതിയാണ് അഭയ കൊലക്കേസില്‍ ഇന്ന് വിധി പറഞ്ഞത്.




