തിരുവനന്തപുരം: അഭയകൊലക്കേസില്‍ അഭയക്ക് നീതി കിട്ടിയെന്ന് കേസിലെ പ്രധാന സാക്ഷിയായ രാജു. എന്റെ കുഞ്ഞിന് നീതികിട്ടണമെന്നായിരുന്നു ആഗ്രഹം അത് കിട്ടി ഞാന്‍ ഭയങ്കര ഹാപ്പിയാണെന്ന് രാജു പ്രതികരിച്ചു.
‘എനിക്കും പെണ്‍കുട്ടികളുണ്ട്.ഈ അയല്‍വക്കത്തും പെണ്‍കുട്ടിളുണ്ട് അവര്‍ക്കൊന്നും ഒരു ദോഷവും വരരുത്. ഇത്രകാലം വളര്‍ത്തി വലുതാക്കിയിട്ട് കുട്ടിയെ കാണാതെ പോയാലുളള ദുഃഖമെന്താണ്? അതുകൊണ്ട് എന്റെ കുഞ്ഞിന നീതികിട്ടണമെന്നായിരുന്നു ആഗ്രഹം.അത്കിട്ടി ഞാന്‍ ഭയങ്കര ഹാപ്പിയാണ് എന്ന് രാജു പറഞ്ഞു.
ആദ്യംമൊഴി പറഞ്ഞ സമയത്ത്‌കോടികളാണ് എനിക്ക് ആളുകള്‍ ഓഫര്‍ ചെയ്തത്. ഞാന്‍ ആരുടെയും കയ്യില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല.ഞാന്‍ ഇന്നും കോളനിയിലാണ് താമസിക്കുന്നത്. എന്റെ കുഞ്ഞിന് നീതികിട്ടി എനിക്ക് ഭയങ്കര സന്തോഷമുണ്ടെന്നും രാജു പറഞ്ഞു.
സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ എത്തിയ രാജു പ്രതികളെ കണ്ടത് തുറന്നു പറഞ്ഞതാണ് കേസില്‍ പ്രധാന വഴിത്തിരിവായത്. കേസിലെ മൂന്നാം സാക്ഷിയായിരുന്നു രാജു.
അഭയകൊലക്കേസില്‍ 28വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി സുപ്രധാന വിധി പറഞ്ഞത്.




