HIGHLIGHTS : Singles must vacate; Strange Notice of Flat Association in Thiruvananthapuram
തിരുവനന്തപുരം: അവിവാഹിതരായ താമസക്കാര്‍ 2 മാസത്തിനുള്ളില്‍ ഒഴിയണമെന്ന് തിരുവനന്തപുരത്ത് ഫ്‌ലാറ്റ് അസോസിയേഷന്റെ നോട്ടീസ്. പട്ടം ഹീര ട്വിന്‍സ് ഫ്‌ലാറ്റ് അസോസിയേഷന്റേതാണ് നിര്‍ദേശം. അവിവാഹിതരായ താമസക്കാര്‍ രണ്ട് മാസത്തിനുള്ളില്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കി.
അവിവാഹിതര്‍ നേരിട്ടുള്ള രക്തബന്ധത്തിലുള്ളവരല്ലാതെ എതിര്‍ലിംഗക്കാരെ ഫ്‌ളാറ്റില്‍ കയറ്റരുതെന്നും ഫ്‌ലാറ്റ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ജനുവരി മൂന്നിനാണ് ഫ്‌ലാറ്റിലെ അവിവാഹിതരായ വാടകക്കാര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ നോട്ടീസ് നല്‍കിയത്. എതിര്‍ ലിംഗക്കാരുമായി സംസാരിക്കാന്‍ ബേസ്‌മെന്റ് ഉപയോഗിക്കണം എന്നും വാടകക്കാരോട് ആവശ്യപ്പെട്ടതായി അവിവാഹിതരായ വാടകക്കാര്‍ ആരോപിക്കുന്നു.

എല്ലാ വാടകക്കാരും അവരുടെ ആധാറും ഫോണ്‍ നമ്പറും ഒപ്പം രക്ഷിതാവിന്റെയോ മാതാപിതാക്കളുടെയോ ഫോണ്‍ നമ്പറും അസോസിയേഷന് സമര്‍പ്പിക്കണം. ഇവ സന്ദര്‍ശക രജിസ്റ്ററിലും രേഖപ്പെടുത്തണം. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയും സെക്യൂരിറ്റി ജീവനക്കാരനോട് തര്‍ക്കിക്കുകയും ചെയ്താല്‍ പൊലീസ് ഇടപെടും. വിവരം രക്ഷിതാക്കളെയും മാതാപിതാക്കളെയും വിളിച്ച് അറിയിക്കുകയും ചെയ്യും എന്നും നോട്ടീസില്‍ പറയുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു