Section

malabari-logo-mobile

പ്രതിസന്ധിക്കിടെ യുവജനകമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കിയത് അധാര്‍മികമായ നടപടി; വി.ഡി. സതീശന്‍

HIGHLIGHTS : Doubling the salary of the Youth Commission chairperson during the crisis was an unethical act; V.D. Satishan

തിരുവനന്തപുരം സര്‍ക്കാര്‍ സമാനതകളില്ലാത്ത കടുത്ത ധന പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ യൂത്ത് കമ്മിഷന്‍ അധ്യക്ഷ ചിന്ത ജറോമിന്റെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍,

പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത ത ഗുരുതരമായ ധനപ്രതിസന്ധിക്കിടെയാണ് അധാര്‍മികമായ ഈ നടപടി എത ലാഘവത്വത്തോടെയാണ് സര്‍ക്കാര്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

sameeksha-malabarinews

നികുതി പിരിവ് നടത്താതെയും ധൂര്‍ത്തടിച്ചും സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ധന പ്രതിസന്ധി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. തുടര്‍ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സില്ലെന്ന് സര്‍ക്കാരും സിപിഎമ്മും ഓര്‍ക്കണം. ജനാധിപത്യ വ്യവസ്ഥയില്‍ യജമാനന്‍മാരായ ജനങ്ങളെ സര്‍ക്കാരും സിപിഎമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!