
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യനില വീണ്ടും വഷളാകുകയും അതീവ ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്റര്‍ സഹായത്തിലാണെന്നും ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ അവരെ പ്രവേശിപ്പിച്ചത്. 92 കാരിയായ ഗായിക ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.
ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. വീണ്ടും ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു.




