ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

ചെന്നൈ:ക്ലാസിക്കല്‍ സംഗീത വേദികളില്‍ നിറ സാന്നിധ്യമായ ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. പിന്നണി ഗാനരംഗത്തും തന്റെതായ ശൈലി കൊണ്ടുവന്ന ഗായികയാണ് കല്യാണി.ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

90 കളില്‍ എ ആര്‍ റഹ്മാനൊപ്പം നിരവധി പാട്ടുകള്‍ കല്യാണി മേനോന്‍ ആലപിച്ചിട്ടുണ്ട്. രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. യേശുദാസിനൊപ്പം പാടിയ ഋതുഭേദ കല്‍പ്പന ചാരുത നല്‍കിയ’ ,വിയറ്റ്‌നാം കോളനിയിലെ ‘പവനരച്ചെഴുതുന്നു കോലങ്ങളെന്നും’, ശ്യാമസുന്ദര കേരകേദാരഭൂമി എന്നിവശ്രദ്ധേയമായ ഗാനങ്ങളാണ്. മലയാളത്തിലും തമിഴിലുമായി നൂറിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്.

ഹംസഗീതം,സുജാത, പൌരുഷം, കാഹളം, കുടുംബം, നമുക്ക് ശ്രീകോവില്‍, ഭക്തഹനുമാന്‍ തുടങ്ങിയ ചിത്രങ്ങളിലും പാടിയിട്ടുണ്ട്.

പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍ മകനാണ്.

 

Share news
error: Content is protected !!
Scroll to Top