മുഖ്യമന്ത്രി ഉദ്യോഗാര്‍ഥികളെ ശത്രുക്കളായല്ല, മക്കളായി കാണണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം :റാങ്ക് പട്ടികകളില്‍പ്പെട്ട ഉദ്യോഗാര്‍ഥികളോട് മുഖ്യന്ത്രി പ്രതികാര ബുദ്ധിയോടെയാണ് സമീപിക്കുന്നതെന്നും അവരെ സ്വന്തം മക്കളെ പോലെ കാണണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്തു. അവരെ പ്രതിപക്ഷം പിന്തുണയ്ക്കുകയും ചെയ്തു. ന്യായമായ കാര്യമെന്ന് മനസ്സിലാക്കിയതു കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിന്റെ പേരില്‍ അവരോട് പ്രതികാര ബുദ്ധിയോടെയുള്ള സമീപനം മുഖ്യമന്ത്രി സ്വീകരിക്കരുത്. പിന്‍വാതിലിലൂടെ ഒരുപാട് പാര്‍ട്ടിക്കാരേയും ബന്ധുക്കളേയും നിയമിച്ചിട്ടുണ്ട്. ഇവരെ നിയമിച്ചാല്‍ അവരുടെ ജോലി പോകുമെന്ന ആശങ്കയാകാം കാരണം. ആ പ്രതികാര ബുദ്ധിയല്ല വേണ്ടത്. ശത്രുക്കളായി കാണാതെ സ്വന്തം മക്കളായി അവരെ കാണാന്‍ തയാറാകണമെന്നും മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top