കൊട്ടിയൂര്‍ പീഡനക്കേസ്;വിവാഹം കഴിക്കാന്‍ ജാമ്യമില്ല; പ്രതിയുടെയും ഇരയുടെയും ഹര്‍ജി തളളി

ദില്ലി: വിവാഹം കഴിക്കുന്നതിന് ജാമ്യം ആവശ്യപ്പെട്ടുള്ള കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുചേരിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹക്കാര്യത്തില്‍ ഇരുവര്‍ക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹര്‍ജ്ജിതള്ളി കോടതി പറഞ്ഞു.

കേസിലെ ഇരയെ വിവാഹം കഴിക്കാനായി ഹ്രസ്വ കാലത്തേക്ക് ജാമ്യം അനുവദിക്കണം എന്നാണ് റോബിന്‍ വടക്കുംചേരി കോടതിയില്‍ ഹര്‍ജി നല്‍കിയത്. രണ്ട് മാസത്തെ ജാമ്യം അനുവദിക്കണമെന്ന് ഇരയും കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

നാലു വയസ്സുകാരനായ മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപ്പെടുത്താനായി വിവഹം അനിവാര്യമാണെന്ന് കാണിച്ചാണ് ഇര സുപ്രീം കോടതിയെ സമീപിച്ചത്.

Share news
error: Content is protected !!
Scroll to Top