നാലാം ക്ലാസ് വിദ്യാര്‍ത്ഥി ക്വാറിയില്‍ മുങ്ങി മരിച്ചു

കൊണ്ടോട്ടി: നാലാം ക്ലാസ് വിദ്യാര്‍ത്ഥി ക്വാറിയില്‍ മുങ്ങി മരിച്ചു. കൊണ്ടോട്ടി ചേപ്പിലിക്കുന്ന് സുബ്രഹ്മണ്യന്റെ മകന്‍ അഭിനന്ദ് (9) ആണു മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെ ബ്ലോക്ക് ഓഫിസിനു സമീപത്തെ കരിങ്കല്‍ ക്വാറിയിലാണ് അപകടം. വീട്ടുകാര്‍ക്കൊപ്പം കുളിക്കാനായി ക്വാറിയില്‍ എത്തിയതായിരുന്നു കുട്ടി.
ഇതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു.

കാണാതായ ഉടന്‍ കൂടെയുള്ളവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തി. വൈകാതെ മുങ്ങിയെടുത്ത് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി. മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.

കൊണ്ടോട്ടി ചുങ്കം ജിഎംഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

 

Share news
error: Content is protected !!
Scroll to Top