താനൂര്‍: താനൂരില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം റെയില്‍വെ ഫുഡ് ഔവര്‍ ബ്രിഡ്ജിലൂടെയും റെയില്‍വേ സേ്റ്റഷന്‍ പ്ലാറ്റ്ഫോറത്തിലൂടെയും സ്ത്രീകളടക്കമുള്ളവരുടെ യാത്ര വെല്ലുവിളിയാകുന്നതായി പരാതി.
പ്രദേശത്തില്ലാത്തവര്‍ ഇവിടെ മണിക്കൂറുകളോളം ചുറ്റി തിരിയുന്നത് പതിവാണ്. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതാണ് യാത്രക്കാര്‍ക്ക് പ്രധാന വെല്ലുവിളിയാകുന്നത്. റെയില്‍വേ സേ്റ്റഷന്റെ ഇരുഭാഗങ്ങളില്‍ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന കാട്ട് ചെടികള്‍ സാമൂഹ്യ വിരുദ്ധരുടെ സ്ഥിരം വിഹാരകേന്ദ്രമായിമാറിയിരിക്കുകയാണ്.
ഇതിനെതിരെ പലപ്പോഴായി യാത്രക്കാര്‍ പരാതി ഉന്നയിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട നാടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്.




