സ്‌നേഹ റാലി നടത്തി

പരപ്പനങ്ങാടി: സിന്‍സിയര്‍ അക്കാദമി സ്വീറ്റ് മീലാദ് ക്യാമ്പയിനോടനുബന്ധിച്ച് സ്‌നേഹ റാലി സംഘടിപ്പിച്ചു. പുത്തന്‍പീടിക വെളുത്ത മണ്ണില്‍ ജുമാ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ദഫ്, സ്‌കൗട്ട്, അറബ തുടങ്ങിയവയുടെ അകമ്പടിയോടെ പരപ്പനങ്ങാടി ടൗണില്‍ സമാപിച്ചു.

സിന്‍സിയര്‍ ചെയര്‍മാന്‍ സയ്യിദ് അബ്ദുള്ള ഹബീബുര്‍റഹ്മാന്‍ അല്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കി. ത്വാഹിര്‍ സഖാഫി മഞ്ചേരി സമാപന പ്രസംഗം നടത്തി. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്. എഫ് പ്രാസ്ഥാനിക നേതാക്കള്‍, പ്രവര്‍ത്തകര്‍ നാട്ടുകാര്‍ റാലിയില്‍ അണിനിരന്നു.

Related Articles