
കണ്ണൂർ : മാടായിപ്പാറയിൽ സിൽവർലൈൻ സർവേ കല്ലുകൾ പിഴുതുമാറ്റി കൂട്ടിയിട്ട് റീത്ത് വെച്ച നിലയിൽ. 7 സർവ്വേ കല്ലുകളാണ് റോഡരികിൽ കൂട്ടിയിട്ട് റീത്ത് വെച്ചത്.
മുമ്പ് രണ്ട് തവണ മാടായിപ്പാറയിൽ സർവേ കല്ലുകൾ പിഴുതു മാറ്റിയിരുന്നു. ആര് ചെയ്തു എന്നതിൽ വ്യക്തതയില്ല. ഇന്ന് രാവിലെയാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. മാടായിപ്പാറക്ക് കുറുകെ സിൽവർ ലൈൻ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകളും രാഷ്ട്രീയ സംഘടനകളും വലിയ പ്രതിഷേധത്തിലാണ്.
അതേസമയം ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്ന ആളുകൾക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച മാടായിപ്പാറയിൽ സർവ്വേക്കല്ല് ചെയ്ത സംഭവത്തിൽ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് വ്യക്തിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.




