ധീരജ് വധക്കേസ്; കീഴടങ്ങിയ രണ്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇടുക്കി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ രണ്ട് കെ എസ് യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്‌യു ബ്ലോക്ക് പ്രസിഡൻറ് ടോണി തേക്കിലക്കാടൻ, കെഎസ്‌യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് ഇന്നലെ കുളമാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

രണ്ടു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ആറു പേരാണ് പോലീസിന്റെ പ്രതിപട്ടികയിൽ ഉള്ളത്. അവശേഷിക്കുന്ന പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

പീരുമേട് സബ്ജയിലിൽ റിമാന്‍ഡില്‍ കഴിയുന്ന  നിഖിന്‍ പൈലി, ജെറിൻ ജോജോ എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് സമർപ്പിച്ച അപേക്ഷ നാളെ കോടതി പരിഗണിക്കും. 10 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം.

Share news
error: Content is protected !!
Scroll to Top