ട്രെയിനില്‍ നിന്ന് വീണ് മരിച്ചയാളുടെ പണം കവര്‍ന്ന എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ട്രെയിനില്‍ നിന്നും വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പണം കവര്‍ന്ന ഗ്രേഡ് എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. ആലുവ ഗ്രേഡ് എസ്‌ഐ സലീമിനെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

മരിച്ചയാളുടെ ബാഗ് ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് പണം കവര്‍ന്നതായി മനസിലായത്. തുടര്‍ന്ന് പോലീസുകാര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് ബാഗില്‍ നിന്നും ഇയാള്‍ പണം എടുക്കുന്ന കാര്യം വ്യക്തമായത്. ഇയാള്‍ നേരത്തെയും സാമ്പത്തിക അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്.

ട്രെയിനില്‍ നിന്ന് വീണ് മരിച്ച അസം സ്വദേശിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ഈ സമയം ഇയാളുടെ ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാഗില്‍ നിന്ന് 8000 രൂപ കണ്ടെത്തിയിരുന്നു. എന്നാല്‍ ബന്ധുക്കള്‍ എത്തി ബാഗ് ഏറ്റുവങ്ങി നോക്കിയപ്പോഴാണ് ബാഗില്‍ 4000 രൂപ മാത്രമാണ് ഉള്ളതെന്ന് മനസിലായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് പണം എടുത്തത് ഗ്രേഡ് എസ് ഐ ആണെന്ന് മനസിലായത്. തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top