തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാനെത്തിയ ഒരു വയസ്സുള്ള കുഞ്ഞിന്റെ സ്വര്‍ണാഭരണം മോഷണം പോയി. മൂന്നിയൂര്‍ പാറേക്കാവ് സ്വദേശി വമ്പിശ്ശേരി മുസമ്മില്‍ മുബഷിറ ദമ്പതികളുടെ മകന്‍ സിഹ്‌ലാലിന്റെ ഒരു പവന്റെ സ്വര്‍ണമാലയാണ് കവര്‍ന്നത്.
ഇന്നലെ രാവിലെ 11.20ന് താലൂക്ക് ആശുപത്രിയില്‍ ഒപി ടിക്കറ്റ് നല്‍കുന്ന സ്ഥലത്താണ് സംഭവം. ഒപി ടിക്കറ്റെടുത്ത ശേഷം ഡോക്ടറെ കാണിക്കാന്‍ പോകുന്നതിനിടയില്‍ പരിശോധിച്ചപ്പോഴാണ് മാല മോഷണം പോയത് അറിഞ്ഞത്. ആശുപത്രിയിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ഒപി ടിക്കറ്റ് എടുക്കാന്‍ വരി നിന്നപ്പോള്‍ 2 നാടോടി സ്ത്രീകള്‍ സംശയകരമായ സാഹചര്യത്തില്‍ നില്‍ക്കുന്നത് കണ്ടു. ഇവര്‍ മുന്‍പ് താനൂര്‍ ഗവ. ആശുപത്രിയിലും സമാനമായ തരത്തില്‍ മോഷണം നടത്തിയവരാണെന്ന് പൊലീസ് പറഞ്ഞു. മുബഷിറയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




