മണല്‍ ലോറി ഉടമയോട് കൈക്കൂലി: റവന്യൂ സീനിയര്‍ ക്ലര്‍ക്കിന് 7 വര്‍ഷം കഠിനതടവ്

കോഴിക്കോട്: മണല്‍ ലോറി ഉടമയോട് 5000 രൂപ കൈക്കുലി വാങ്ങിയ റവന്യൂ സീന യര്‍ ക്ലര്‍ക്ക് അനൂപ് കുമാറിന് ഏഴ് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. കോഴിക്കോട്, എന്‍ക്വയറി കമീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജ് (വിജിലന്‍സ്) ഷിബു തോമസ് ആണ് കേസില്‍ ശിക്ഷവിധിച്ചത്.

2014 മാര്‍ച്ചിലായിരുന്നു സംഭവം. മണല്‍ ലോറി ഉടമയോട് വാഹനം റിലീസ് ചെയ്തുള്ള ആര്‍ഡിഒയുടെ ഉത്തരവ് നല്‍കാന്‍ അനൂപ് കുമാര്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആയിരം രൂപ മുന്‍കൂര്‍ വിചാരണയ്ക്കിടെ

മാര്‍ച്ച് 13ന് ശശികുമാറില്‍നിന്ന് കൈക്കൂലി കൈപ്പറ്റവേ പ്രതിയെ വിജിലന്‍സ് പിടികൂടുകയായിരുന്നു.

4000 രൂപ ആര്‍ഡിഒയുടെ ഉത്തരവ് കൈപ്പറ്റുമ്പോള്‍ നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് ലോറി ഉടമ കുന്നമംഗലം സ്വദേശി ടി ശശി കുമാര്‍ കോഴിക്കോട് വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പിക്ക് പരാതി നല്‍കി. മാര്‍ച്ച് 13ന് ശശികുമാറി ല്‍നിന്ന് കൈക്കൂലി കൈപ്പറ്റവേ പ്രതിയെ വിജിലന്‍സ് പിടികൂടുകയായിരുന്നു.

ലോറി ഉടമയും പരാതിക്കാരനുമായ ശശികുമാര്‍ മൊഴിമാറ്റി കുറുമാറി യെങ്കിലും പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകളുടെ അടിസ്ഥാ നത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരു ന്നു. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ ലിജീഷ് ഹാജരായി. വിജിലന്‍സ് മുന്‍ ഡിവൈഎ സി കെ അഷറഫ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജു, ഡി വൈഎസ്പി ജി സാബു എന്നിവരായിരുന്നു അന്വേഷിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top