ചങ്ങരംകുളത്ത് ചരക്ക് ലോറിക്ക് പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ഗുരുവായൂര്‍ :ചങ്ങരംകുളത്ത് ചരക്ക് ലോറിക്ക് പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് അപകടം. അപകട്ടില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. താമരയൂര്‍ സ്വദേശി രാഘവന്‍ (65)ആണ് മരിച്ചത്.

കുറ്റിപ്പുറം ചൂണ്ടല്‍ സംസ്ഥാന പാതയിലെ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ഇന്ന് പുലര്‍ച്ചെ 6 മണിയോടെ തൃശൂര്‍ ഭാഗത്ത് നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോയിരുന്ന ചരക്ക് ലോറിക്ക് പിറകില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം.

അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ രാഘവനെ യാത്രക്കാര്‍ ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപ്രതിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Share news
error: Content is protected !!
Scroll to Top