
കോഴിക്കോട്:കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു.ഗ്രേഡ് എസ്‌ഐ ഷാഫിക്കാണ് കുത്തേറ്റത്.ഇദേഹം സ്റ്റേഷന് പുറത്ത് ചായ കുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് ഇദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്.
എസ് ഐയെ കുത്തിയ പ്രതി പ്രമോദ് എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. പരിക്കേറ്റ എസ് ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോലീസ് കസ്റ്റഡിയിലുള്ള പ്രമോദ് നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. എസ്‌ഐയെ ആക്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




